കണ്ണൂർ :സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുകയാണ്.മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് നഷ്ടമായത് 4 കോടി 43 ലക്ഷം രൂപയാണ്.വ്യാജ ഷെയർ ട്രേഡിംഗ് ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ പണം തട്ടിയത്. ഇരട്ടിയിലധികം ലാഭം വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ് നടത്തിയത്.
മറ്റൊരു കേസിൽ പിണറായി സ്വദേശിക്ക്


6, 25,000 രൂപയാണ് നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് നിർദ്ദേശം ഉണ്ട്
Online fraud: A doctor in Kannur lost over Rs. 4 crore